Asianet News MalayalamAsianet News Malayalam

ഇനി ചെല്ലപ്പന്‍ മുരളി ഗോപി!

Murali Gopi as Chellappan
Author
Thiruvananthapuram, First Published Jul 1, 2017, 2:01 PM IST

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കാറ്റ്. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയാണ് നായകന്‍. മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുരളി ഗോപിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

ചെല്ലപ്പന്‍ എന്ന കഥാപാത്രമായാണ് മുരളി ഗോപി സിനിമയില്‍ അഭിനയിക്കുന്നത്. പരുക്കനായ ഒരു കഥാപാത്രമാണ് ചെല്ലപ്പന്‍. എന്നാല്‍ മഹാ മോശം ആളാണോ അല്ല നല്ല ആളാണോ എന്ന് പറയാന്‍ പറ്റില്ല. ഒരു മനുഷ്യന്റെ എല്ലാത്തരം വികാരങ്ങളിലൂടെയും പോകുന്ന ആളാണ് ചെല്ലപ്പന്‍. രൂപം കൊണ്ടും ചെല്ലപ്പന് അനുയോജ്യനായായ ആളാണ് മുരളി ഗോപി.  ഞാന്‍ ഉദ്ദേശിച്ചതിലധികം പ്രകടനം വെള്ളിത്തിരയില്‍ മുരളി ഗോപിയില്‍ നിന്നുണ്ടാകും എന്ന് ഉറപ്പുണ്ട്- അരുണ്‍ കുമാര്‍ അരവിന്ദ് പറയുന്നു.

ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം.

നേരത്തെ asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്. കോക്‌ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.

Follow Us:
Download App:
  • android
  • ios