എന്ന് നിന്‍റെ മൊയ്തീന് ശേഷം പാര്‍വതിയും പ്രിഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെ്തിരിക്കുന്നത്
എന്ന് നിന്റെ മൊയ്തീന് ശേഷം പാര്വതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെ്തിരിക്കുന്നത്. ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്വതിയും വേഷമിടുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശങ്കര് രാമകൃഷ്ണനാണ് തിരക്കഥ. ചിത്രത്തിന്റെ നിര്മാതാവും റോഷ്നി തന്നെയാണ്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം എത്തി. മിഴി മിഴി എന്ന് തുടങ്ങുന്ന ഗാനത്തില് തീര്ത്തും റൊമാന്റിക്കായാണ് പൃഥ്വിയും പാര്വ്വതിയും പ്രത്യക്ഷപ്പെടുന്നത്. രണ്ടുപേരുടെയും ലിപ്പ്ലോക്ക് രംഗവും ഗാനത്തിലുണ്ട്. ശ്രേയ ഘോഷാലും, ഹരിചരണുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഉടന് തീയറ്ററുകളില് എത്തും.

