കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ നാദിര്‍ഷാ. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്‌പി എ.വി. ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോസഹിതം ഫേസബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നാദിര്‍ഷാ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെയും സുഹൃത്തും നടനുമായ ദിലീപിനെയും അന്വേഷണസംഘം 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ സുനില്‍കുമാര്‍ ജയിലില്‍ നിന്ന് നാദിര്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാദിര്‍ഷായുടെ പോസ്റ്റ്.
നാദിര്‍ഷായുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്: മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവർ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്... :-D
അതല്ല പോലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കിൽ ആലുവ റൂറൽ എസ്.പി ഈ പറയുന്ന വാക്കുകള്‍ കേൾക്കുക. മാധ്യമങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലർക്കിങ്കിലും അപ്പോള്‍ മനസ്സിലാകും.
