നമിത ഇനി വില്ലത്തി!

ഒരുകാലത്ത്, ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ നമിത ഒരിടവേളയ്‍ക്ക് ശേഷം മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നു. ടി രാജേന്ദ്രന്റെ പുതിയ സിനിമയിലാണ് നമിത അഭിനയിക്കുന്നത്.

ചിത്രത്തില്‍ വില്ലത്തിയായിട്ടായിരിക്കും നമിത അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വീരേന്ദ്രയുമായി വിവാഹത്തിനു ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നമിത.