Asianet News MalayalamAsianet News Malayalam

നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധമില്ലെന്ന് സത്യമിടൂ, നടന്‍ നാനിയെ വെല്ലുവിളിച്ച് നടി

  • നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധമില്ലെന്ന് സത്യമിടൂ, നടന്‍ നാനിയെ വെല്ലുവിളിച്ച് ശ്രീറെഡ്ഡി
Nani and Sri Reddy spar over Bigg Boss

തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിങ് കോച്ച് വിവാദം കൊഴുക്കുന്നു. നടന്‍ നാനിക്കെതിരെ ശ്രിറെഡ്ഡി വീണ്ടും രംഗത്തെത്തി.  നേരത്തെ തന്നെ നാനിയടക്കം നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച ശ്രീ റെഡ്ഡി, ഇത്തവണ വീണ്ടും നാനിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാനി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. താന്‍ ഉള്‍പ്പെടെ നിരവധി നടികളുമായി നാനി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണം. 

നാനിയുടെ വക്കീല്‍ നോട്ടീസിന് മറുപടിയുമായാണ് ശ്രീറെഡ്ഡി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ? എന്നാണ് ശ്രീറെഡ്ഡി ചോദിച്ചത്. അതെ, നിയമപരമായി നേരിടാന്‍ തയ്യാറാണ്, താങ്കള്‍ ഒരാള്‍ക്ക് പിറന്നതാണെങ്കില്‍, നിങ്ങളുടെ കുടുംബത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ സത്യം ചെയ്യൂ ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന്. നിക്കതിന് കഴിയില്ല, കാരണം താങ്കള്‍ പട്ടിയെ പോലെയാണ്. പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ശ്രീറെഡ്ഡി ആരോപിക്കുന്നു.

എന്നാല്‍ ശ്രീറെഡ്ഡിക്കെതിരെ നേരത്തെ നാനി പ്രതികരിച്ചിരുന്നു. തരംതാണരീതിയില്‍ പ്രതികരണത്തിന് താല്‍പര്യമില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നുമായിരുന്നു നാനിയുടെ പ്രതികരണം. താന്‍ ശക്തമായി പ്രതികരിക്കാതിരുന്നതാണ് തന്‍റെ തെറ്റ് അത്തരം ആളുകളെ എല്ലാവര്‍ക്കും ആക്രമിക്കാന്‍ എളുപ്പമാണ് ഇനി അതിന് നിന്നുതരാന്‍ എനിക്ക് കഴിയില്ലെന്നും നാനി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios