Asianet News MalayalamAsianet News Malayalam

നരഗസൂരന്റെ ടീസര്‍ കാണാം!

Naragasooran official teaser
Author
Chennai, First Published Nov 29, 2017, 7:49 PM IST

ഇരുപത്തിരണ്ടാം വയസ്സില്‍ ഒരു ത്രില്ലര്‍ ചിത്രം ഹിറ്റാക്കി പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിക് നരേന്‍ പുതിയ സിനിമയുമായി എത്തുകയാണ്. നരഗസൂരന്‍ എന്ന ചിത്രമാണ് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി താരം ഇന്ദ്രജിത്ത് ആണ്. ലക്ഷ്‍മണന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

അരവിന്ദ് സാമി, സുന്ദീപ് കിഷന്‍, ശ്രിയ ശരണ്‍, ആത്മിക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒണ്‍ട്രക എന്റര്‍ടെയ്‍ന്‍മെന്റിന്റെ ബാനറില്‍ ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios