വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈന്‍ തന്നെ നരകാസുരനെ ശ്രദ്ധേയമാക്കുന്നുണ്ട്
ഇരുപത്തിരണ്ടാം വയസ്സില്‍ തമിഴ് ചലച്ചിത്രമേഖലയെ ഒന്നടങ്കം ഞെട്ടിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തില്‍ തന്നെ നരേന്‍ അത്ഭുതങ്ങള്‍ കാട്ടുകയായിരുന്നു. അതുകൊണ്ടുതന്നെ നരേന്‍റെ രണ്ടാം ചിത്രത്തിന്‍റെ വാര്‍ത്തകള്‍ പ്രതീക്ഷയോടെയാണ് ചലച്ചിത്ര പ്രേമികള്‍ ഏറ്റെടുക്കുന്നത്.
അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, ഇന്ദ്രജിത്ത് എന്നിവരെ അണിനിരത്തി കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരകാസുരന്‍ ട്രെയ്‌ലര്‍ വമ്പന്‍ ശ്രദ്ധയാണ് നേടുന്നത്. ശ്രിയ സരണ്‍ തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ അരവിന്ദ് സ്വാമിയും ഇന്ദ്രജിത്തും അഭിനയിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈന്‍ തന്നെ നരകാസുരനെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ നരകാസുരന്‍റെ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ മുന്നിലെത്തി. ഈ മാസം അവസാനം ചിത്രം തീയറ്ററുകളിലെത്തും.

