ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ഇരുപത്തിരണ്ടുകാരനായ കാര്‍ത്തിക് നരേന്‍. കാര്‍ത്തിക് നരേന്റെ പുതിയ സിനിമ നരഗസൂരൻ ചിത്രീകരണം തുടങ്ങി. ഇന്ദ്രജിത്ത് ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്.


ഇന്ദ്രജിത്തിനൊപ്പം അരവിന്ദ് സാമിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുന്ദീപ് കിഷന്‍, ശ്രീയ സരൺ, ആത്മിക എന്നിവരാണ് മറ്റുതാരങ്ങൾ. ആക്ഷന് പ്രാധാന്യമുള്ള ഒരു ഗാങ്സ്റ്റർ സിനിമയായിട്ടാണ് കാര്‍ത്തിക് നരേന്‍ നരഗസൂരൻ ഒരുക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് സിനിമ നിര്‍മ്മിക്കുന്നത്.