തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് ഇപ്പോള്‍ നയന്‍താര. നയന്‍താരയെ കേന്ദ്രീകരിച്ച് സിനിമകള്‍ ഒരുങ്ങുകയാണ്. ഏറ്റവും ഒടുവില്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലറില്‍ നയന്‍താര നായികയാകുന്നുവെന്നതാണ് വാര്‍ത്ത.

അറിവഴഗന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മഞ്ജു വാര്യരെ നായികയാക്കിയും അറിവഴഗന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്.