ഫേസ്ബുക്കില്‍ ഏറ്റവും അധികം ആരാധകരുള്ള താരമാണു നസ്രിയ. ഇത്രയുംനാള്‍ സിനിമയില്‍ നിന്നു വിട്ടു നിന്നിട്ടും ആരാധകര്‍ക്ക് ഇഷ്ടം കൂടിയതല്ലാതെ ഒരു തരിപോലും കുറഞ്ഞിട്ടില്ല. ബിഗ്‌സ്‌ക്രിനില്‍ എത്തുന്നില്ല എങ്കിലും ഫേസ്ബുക്കിലൂടെ താരത്തിന്‍റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ അറിയുന്നുമുണ്ട്.
ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളിലാകും പതിനായിരക്കണക്കിനു ലൈക്കുകള്‍ എത്തുന്നത്.
ഇത്തവണ നസ്രിയ കട്ടക്കലിപ്പിലാണ് എന്നു തോന്നുന്നു. ഫഹദിന്‍റെ അനിയന്‍ ഫര്‍ഹാന് ഒപ്പം നില്‍ക്കുന്ന സെല്‍ഫിയാണു ഫര്‍ഹാന്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെല്‍ഫി എടുത്തിരിക്കുന്നതു നസ്രിയയാണ്. ഫര്‍ഹാനകട്ടെ ചേട്ടത്തിയമ്മയുടെ കലിപ്പ് കണ്ടിട്ടാണ് എന്നു തോന്നുന്നു ആകെ ഒരു ഞെട്ടലിലുമാണ്. എന്തായലും സംഭവം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
