പ്രേക്ഷകരുടെ ഒരു ആഗ്രഹവും കൂടി സഫലമാകുന്നു.
മലയാളികളുടെ പ്രിയ ജോഡിയാണ് ഫഹദ്- നസ്രിയ. വിവാഹശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവും ഇവര്‍ ഒരുമിക്കുന്ന ചിത്രവുമായിരുന്നു ഇതുവരെയുളള ചര്‍ച്ച. അതില്‍ ആദ്യത്തെത് നടന്നുക്കഴിഞ്ഞു. പൃഥ്വിരാജ് നായകനായ അഞ്ജലി മേനോന്‍റെ ചിത്രത്തിലൂടെയാണ് നസ്രിയയുടെ രണ്ടാം വരവ്. അതിനിടയിലാണ് പ്രേക്ഷകരുടെ ഒരു ആഗ്രഹവും കൂടി സഫലമാകുന്നത്.

ഫഹദ് നസ്രയും ഒന്നിക്കുന്നു, പക്ഷേ നായികയുടെ വേഷത്തില്‍ എല്ല നസ്രിയ എത്തുന്നത്. മറിച്ച് നിര്‍മാതാവിന്‍റെ വേഷത്തിലാണ് . വൻ പ്രചാരം നേടുന്ന ഈ റിപ്പോർട്ടുകൾ അനുസരിച്ച് നസ്രിയ നിർമിക്കുന്ന ചിത്രത്തിലെ നായകൻ ഭർത്താവ് ഫഹദ് ഫാസിലാണ്. അതേസമയം, ഈ വാർത്തകൾക്കൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
അമല്‍ നീരദിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

