ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് 'വരത്തന്‍'. ചിത്രത്തിൽ നസ്രിയ നസീം ആലപിച്ച ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത്. ' പുതിയൊരു പാതയില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് 'വരത്തന്‍'. ചിത്രത്തിൽ നസ്രിയ നസീം ആലപിച്ച ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത്. ' പുതിയൊരു പാതയില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വരത്തൻ നിർമ്മിക്കുന്നത് നസ്രിയ തന്നെയാണ്.
ചിത്രത്തിൽ നസ്രിയ പാടുന്നുവെന്ന വാർത്ത നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഗീത സംവിധായകൻ സുഷിന്‍ ശ്യാം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്ന് നസ്രിയക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. നസ്രിയ പാടുന്ന രണ്ടാമത്തെ ഗാനമാണ് വരത്തനിലേത്. മുമ്പ് ദുല്‍ഖറും നസ്രിയയും മുഖ്യ വേഷങ്ങളിൽ എത്തിയ ‘സലാല മൊബൈല്‍സ്’എന്ന ചിത്രത്തിന് വേണ്ടി നസ്രിയ പാടിയിരുന്നു. ‘ലാലാലസ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതം നിർവ്വഹിച്ചത് ഗോപീ സുന്ദറാണ്.
വരത്തന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. വില്ലാന്മാരെ അടിച്ചിടുന്ന ഫഹദ് ഫാസിലിന്‍റെ മാസ് ലുക്കാണ് ടീസറിന്‍റെ ഹൈലൈറ്റ്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി എത്തുന്നു. ലിറ്റില്‍ സ്വായം പിന്‍റേസിന്‍റെ ഛായാഗ്രഹണത്തിൽ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 27ന് തിയേറ്ററുകളിലെത്തും.

