അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ അണിയിച്ചൊരുക്കിയിരിക്കുന്നത്. റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരുടേതാണ് തിരക്കഥ

ചലച്ചിത്രാസ്വാദകര്‍ക്ക് ഭയത്തിന്‍റെ പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കാനായി മംമ്ത മോഹന്‍ദാസിന്‍റെ നീലി എത്തുന്നു. മംമ്ത കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.

മമ്മൂട്ടിയാണ് ട്രെയിലര്‍ റിലീസ് ചെയ്തതത്. അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ അണിയിച്ചൊരുക്കുന്നത്. റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മംമ്തയ്ക്ക് പുറമെ ബേബി മിയ, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തും.