മമ്മൂട്ടിയുടെ കസബയിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു നേഹ സക്സേന. ഇപ്പോഴിതാ നേഹ സക്സേന മോഹന്‍ലാലിന്റെ ചിത്രത്തിലും അഭിനയിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന സിനിമയിലാണ് നേഹ സക്സേന അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ദൈവാനുഗ്രഹമാണെന്നുമാണ് നേഹ സക്സേന പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരോടും നേഹ സക്സേനയ്‍ക്കു ചിലത് പറയാനുണ്ട്. രണ്ടുപേരെയും താരതമ്യം ചെയ്യരുതെന്നാണ് നേഹ സക്സേന പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് നേഹ സക്സേന അഭിപ്രായം പറയുന്നത്.

നിങ്ങളുടെ താരത്തെ സ്നേഹിക്കുന്നത് നല്ലതുതന്നെ. പക്ഷേ ഒരു താരത്തെ പിന്തുണയ്‍ക്കുന്നതുകൊണ്ട് മറ്റു താരങ്ങളെ മോശമാക്കുന്നത് ശരിയല്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നതുതന്നെ ശരിയല്ല. രണ്ടുപേരും ഒരുപോലെ പ്രതിഭയുളളവരാണ്. അവര്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. പിന്നെ എന്തുകൊണ്ടാണ് പ്രേക്ഷകര്‍ മോശമായി സംസാരിക്കുന്നതും മറഅറും ചെയ്യുന്നത് - നേഹ സക്സേന പറയുന്നു.

നേഹ സക്നേയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.