തിരുനന്തപുരം: ഏഷ്യാനെറ്റിൽ ബഹുമുഖ പ്രതിഭകളെ കണ്ടെത്തുന്ന പുതിയ പരിപാടി " സകലകലാവല്ലഭൻ " സംപ്രേഷണം ആരംഭിക്കുന്നു.അഞ്ച് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ പരിപാടി പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

തിരുവനന്തപുരം , കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, ബാംഗ്ലൂർ , ചെന്നൈ, മുംബൈ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വച്ച് നടത്തിയ ഓഡിഷനിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് മത്സരാര്‍ഥികളായി എത്തുന്നത്. പ്രശസ്ത ചലച്ചിത്രതാരം ഫഹദ് ഫാസിലാണ് പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്.

പുതുമയാർന്നതും കൗതുകമുണർത്തുന്നതുമായ സെറ്റിലാണ് 'സകലകാല വല്ലഭന്റെ' ചിത്രീകരണം നടക്കുന്നത്. പാട്ടും, ഡാൻസും, മാജിക്കും, മറ്റു വിസ്മയിപ്പിക്കുന്ന  പ്രകടനങ്ങളുമായി കുട്ടികൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. കൂടാതെ വിവിധ എപ്പിസോഡുകളിൽ ചലച്ചിത്രരംഗത്തെ പ്രശസ്ത താരങ്ങളും കുട്ടികളുടെ പ്രകടനങ്ങൾ വിലയിരുത്താൻ എത്തുന്നുണ്ട്.

ചലച്ചിത്ര താരം  ആനി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗായിക ഗായത്രി അശോക് തുടങ്ങിയവർ വിധികർത്താക്കളായി  എത്തുന്ന ഈ പരിപാടി ഫെബ്രുവരി 23 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

"