പുത്തന്‍ പരിപാടികളുടെ പെരുമഴക്കാലം സൃഷ്ടിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ് പ്ലസ്.

ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റ് പരിപാടിയായിരുന്ന ഫൈവ്സ്റ്റാര്‍ തട്ടുകടഏഷ്യാനെറ്റ് പ്ലസിലൂടെ വീണ്ടുമെത്തുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30നു പുതിയ സംഭവ വികാസങ്ങളുമായി 'ഫൈവ് സ്റ്റാര്‍ തട്ടുകട റീലോഡഡ്' എന്ന പേരിലാണു വീണ്ടും എത്തുന്നത്.

ദൈനംദിന ജീവിതത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഹാസ്യ പരമ്പര, "അലുവയും മത്തിക്കറിയും" വെള്ളി, ശനി ദിവസങ്ങളില്‍ 9.30നും ക്യാമറക്കണ്ണുമായി ജനമധ്യത്തിലേക്ക് ഇറങ്ങുന്ന "സംഗതി കോണ്ട്ര" എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 2.30നു സംപ്രേഷണം ചെയ്യും. 

ചലച്ചിത്ര താരങ്ങളുടെ അഭിമുഖങ്ങളും രസകര നിമിഷങ്ങളുമായി മോളിവുഡ് സെല്‍ഫി ശനിയാഴ്ചകളില്‍ പത്തു മണിക്കും കുരുന്നുകളുടെ വാചകക്കസര്‍ത്തുകളും ചിരിയുമൊക്കെയായി "റണ്‍ ബേബി റണ്‍" ഞായറാഴ്ചകളില്‍ 7.30നും പ്രശസ്ത ഡോക്ടര്‍മാരുമായുള്ള അഭിമുഖങ്ങളും പ്രേക്ഷകരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി "മൈ ഡോക്ടര്‍" തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്കു രണ്ടിനും ഏഷ്യാനെറ്റ് പ്ലസില്‍ സംപ്രേഷണം ചെയ്യുന്നു.