ചെന്നൈ: വിവാഹം ജീവിതത്തിലെ നിര്‍ണ്ണായകമായ കാര്യമല്ല എന്ന പക്ഷക്കാരിയാണ് നടി നിത്യമേനോന്‍. തന്റെ മുന്‍കാല പ്രണയത്തെക്കുറിച്ചു നിത്യ തുറന്നു പറയുന്നു. ഒരുമിച്ച് ജീവിക്കുക അസാധ്യമാണ് എന്നു മനസിലായപ്പോഴാണ് പതിനെട്ടാം വയസിലെ ആ ബന്ധം അവസാനിപ്പിച്ചതെന്ന് താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

തന്നെ വിവാഹം കഴിപ്പിച്ചെ അടങ്ങു എന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് എന്നു മനസിലാകുന്നില്ല എന്നും താരം പറയുന്നു. ശരിക്കും മനസിലാക്കുന്ന പുരുഷനെ ലഭിച്ചാലേ വിവാഹജീവിതം സന്തോഷരമാകു. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം കഴിച്ചു ജീവിക്കുന്നതിനെക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണു നല്ലത്. 

പതിനെട്ടാം വയസില്‍ താന്‍ ഒരാളെ പ്രണയിച്ചു. അയാളുമായി പെരുത്തപ്പെടാന്‍ കഴിയില്ല എന്നു മനസിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടന്നു വയ്ക്കുകയായിരുന്നു എന്നും നിത്യ മേനോന്‍ പറയുന്നു.