നിത്യ മേനോന്‍ നായികയാകുന്ന പുതിയ സിനിമയാണ് പ്രാണ. ചിത്രത്തില്‍ നിത്യ മേനോന്‍ മാത്രമാണ് അഭിനേതാവായിട്ടുള്ളതെന്ന് ഛായാഗ്രാഹകന്‍ പി സി ശ്രീറാറം പറയുന്നു. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിട്ടാണ് ഒരേസമയമാണ് പ്രാണ ചിത്രീകരിക്കുന്നത്. അതായത് നിത്യ മേനോന്‍ ഒരേ രംഗം നാല് ഭാഷകളില്‍ അഭിനയിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്‍ദമിശ്രണം നിര്‍വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.
