നിവിന്‍ പോളി കാമുക വേഷത്തില്‍ എത്തിയ സിനിമകളൊക്കെ ഹിറ്റാണ്. തട്ടത്തിന്‍ മറയത്തും, പ്രേമവുമൊക്കെ. ഇപ്പോഴിതാ നിവിന്‍ പോളി വീണ്ടും കാമുകനാകുന്നു. മലയാളത്തിന് ആദ്യമായി 100 കോടി കളക്ഷന്‍ നേടിക്കൊടുത്ത 'പുലിമുരുകനു ശേഷം' വൈശാഖ് സംവിധാനം ചെയ്യുന്ന പ്രണയ സിനിമയിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്.

'പുലിമുരുക'ന്റെ തിരക്കഥാകൃത്തായ ഉദയ്‍കൃഷ്‍ണ തന്നെയാണ് നിവിന്‍പോളി ചിത്രത്തിന്റെയും രചന. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയമാണ് സിനിമയുടെ പ്രമേയം.