യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് നിവിന്‍ എത്തുന്നത്. ചുവപ്പ് കൊടികള്‍ക്കിടയില്‍ വിപ്ലവ സൂര്യനെപ്പോലെ നില്‍ക്കുന്ന നിവിന്റെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസായി അല്പം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിവിന്റെ അടുത്ത സിനിമ എത്തുന്നത്.

കൊച്ചൗവ പൗലോ അയ്യപ്പകൊയ്‌ലോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് സഖാവ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് സിനിമ നിര്‍മിക്കുന്നത്.