എട്ട് തമിഴ് അഭിനേതാക്കള്‍ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സൂര്യ, സത്യരാജ്, ശരത് കുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശരണ്‍, വിജയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഊട്ടിയിലെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2009ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ഈ കേസുകളില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ വാദം കേള്‍ക്കുന്നത് ജൂണ്‍ 17ലേക്ക് മാറ്റിവച്ചിട്ടുണ്ട്.