മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റ കഥ അമേരിക്കയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  അമേരിക്കൻ ഗിൽഡിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ മലയാളസിനിമയാണിതെന്ന്  ഒടിയന്റെ രചയിതാവ് ഹരികൃഷ്ണൻ പറഞ്ഞു. കാരണം അത്തരമൊരു തീമില്‍ സിനിമ ഇതുവരെ വന്നിട്ടില്ല. ലോകത്തെവിടെയെങ്കിലും അങ്ങനെയൊരു രീതിയില്‍ സിനിമ വരാതിരിക്കാനാണ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്‍തതെന്നും ഹരികൃഷ്‍ണൻ പറയുന്നു. 

മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റ കഥ അമേരിക്കയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കൻ ഗിൽഡിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ മലയാളസിനിമയാണിതെന്ന് ഒടിയന്റെ രചയിതാവ് ഹരികൃഷ്ണൻ പറഞ്ഞു. കാരണം അത്തരമൊരു തീമില്‍ സിനിമ ഇതുവരെ വന്നിട്ടില്ല. ലോകത്തെവിടെയെങ്കിലും അങ്ങനെയൊരു തീമില്‍ സിനിമ വരാതിരിക്കാനാണ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്‍തതെന്നും ഹരികൃഷ്‍ണൻ പറയുന്നു.

ഞാൻ സിനിമയുടെ കഥ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത് അമേരിക്കയിലാണ്. അവിടെ രജിസ്റ്റര്‍ ചെയ്യാനുള്ള കാരണം, ലോകത്ത് ഇങ്ങനെ സിനിമ, ഇങ്ങനെ തീം വന്നിട്ടില്ല. കഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്ലോട്ട് ഞാൻ ഇപ്പോള്‍ പറയുന്നില്ല. അത് വേറെ ആരെങ്കിലും എടുത്തേക്കാം.. സിനിമ വന്നാല്‍ മാത്രം പറയാൻ പറ്റാവുന്ന വേറൊരു മാജിക് ഉണ്ട് സിനിമയില്‍. അതുകൊണ്ടാണ് പുറത്ത് രജിസ്റ്റര്‍ ചെയ്‍തത്- ഹരികൃഷ്‍ണൻ പറയുന്നു.

ഒരുകാലത്ത് മലബാറിലുണ്ടായിരുന്ന ഒടിയൻമാരെക്കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ഹരികൃഷ്‍ണൻ പറഞ്ഞു. ഒരു ഒടിയന്റെ 50 വർഷത്തെ ജീവിതമാണ് ചിത്രം പറയുന്നത്. മോഹൻലാലിനെ മുന്നില്‍ക്കണ്ടുതന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻലാല്‍ നായകനായി വരുമ്പോള്‍ അദ്ദേഹത്തിനെ ഇഷ്‍ടപ്പെടുന്ന കാര്യങ്ങള്‍ കൂടി ചിത്രത്തിലുണ്ടാകും. ശ്രീകുമാര്‍ മേനോൻ സുഹൃത്താണ്. അദ്ദേഹത്തോട് ഒടിയനെ കുറിച്ച് ഒരിക്കല്‍ പറയാനിടയായതാണ് പിന്നീട് സിനിമയായി മാറാൻ കാരണം. താൻ ജോലി ചെയ്‍തതില്‍ ഏറ്റവും മികച്ച അനുഭവമെന്നാണ് ആക്ഷൻ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ൻ പറഞ്ഞത്. അതൊക്കെകൊണ്ടുതന്നെ സിനിമ വിജയമാകുമെന്നാണ് കരുതുന്നത്- ഹരികൃഷ്‍ണൻ പറയുന്നു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. പ്രകാശ് രാജ് വില്ലൻ കഥാപാത്രമായി എത്തുന്നു.