Asianet News MalayalamAsianet News Malayalam

ഒടിയന്‍ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

  • മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു
  •  ഈ വര്‍ഷം ഒക്ടോബര്‍ 11നായിരിക്കും ഒടിയന്‍ തീയറ്ററുകളില്‍ എത്തുക.
odiyan release date announced
Author
First Published Jul 6, 2018, 4:10 PM IST

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 11നായിരിക്കും ഒടിയന്‍ തീയറ്ററുകളില്‍ എത്തുക. വെള്ളിയാഴ്ച മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജുവഴി പുറത്ത് വിട്ട ടീസറിലാണ് റിലീസിംഗ് ഡേറ്റ് സൂചന വരുന്നത് ടീസറിന്‍റെ അവസാനം  മാണിക്യന്‍ തീയറ്ററുകളില്‍ ഒടിവച്ചു തുടങ്ങുന്നു ഒക്ടോബര്‍ 11, രാവിലെ 7 മണി 9 മിനുട്ട് മുതല്‍ എന്നാണ് എഴുതി കാണിക്കുന്നത്.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്. 

123 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായതിന്റെ സന്തോഷം ഏപ്രില്‍ അവസാനവാരം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പാലക്കാട്, ഉദുമല്‍പ്പെട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, കാശി, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വാഗമണ്ണിലാണ് ചിത്രം പാക്കപ്പായത്.

Follow Us:
Download App:
  • android
  • ios