പ്രശ്നത്തിൽ ഇടപെട്ട കേരള ഫിലിം ചേംബർ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: ഒരു അഡാർ ലൗ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഒസേപ്പച്ചൻ. സിനിമ സംവിധാനം ചെയ്യാൻ 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടും ചിത്രം പൂർത്തിയാക്കാതെ സംവിധായകൻ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിർമ്മതാവിന്‍റെ പരാതി.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫിലിം ചേംബറിനുമാണ് ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാവ് പരാതി നൽകിയത്. സംവിധായകന്‍റെ ഈ പെരുമാറ്റം കാരണം തനിക്ക് മുന്നോട്ട് പോകാനാകുന്നില്ല. അതിനാൽ എത്രയും വേഗം പ്രശനത്തിൽ ഇടപെടണമെന്നും തന്‍റെ ചിത്രം പൂർത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒമർ ലുലുവിനെ അനുവദിക്കരുതെന്നും ഔസേപ്പച്ചന്റെ പരാതിയിൽ പറയുന്നുണ്ട്.
പ്രശ്നത്തിൽ ഇടപെട്ട കേരള ഫിലിം ചേംബർ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. . പരിഹാരശ്രമങ്ങൾ തുടരുന്നതായി ഒമർലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്.
