മോഹന്‍ലാല്‍ നായകനാകുന്ന ഒപ്പത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായിട്ടാണ് അഭിനയിക്കുന്നത്. അനുശ്രീ, വിമലാ രാമന്‍, സമുദ്രക്കനി, നെടുമെടു വേണു, അര്‍ജ്ജുന്‍ നന്ദകുമാര്‍, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും പ്രിയദര്‍ശനാണ്. ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രം.
