ഉണ്ണി മുകുന്ദനെ നായകനാകുന്ന ഒരു മുറൈ വന്ത് പാര്‍ത്തായായുടെ ട്രെയിലര്‍ എത്തി. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. സാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. സനുഷ സന്തോഷ് ആണ് മറ്റൊരു നായിക. ഉണ്ണി മുകുന്ദന്‍, പ്രകാശന്‍ എന്ന ഇലക്ട്രീഷ്യനായാണ് എത്തുന്നത്. അജു വര്‍ഗീസ്, സുധി കോപ്പ, ബിജുക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഭിലാഷ് ശ്രീധരൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
