ഒരു പെണ്ണു കാണല്‍ കഥ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കഴിഞ്ഞവർഷം തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പെല്ലി ചൂപുലുവിന്റെ മൊഴിമാറ്റ പതിപ്പാണ് ചിത്രം. തരുൺ ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെക്കുന്നത് സുനിൽ എ കെ ആണ്.

വിജയ് ദേവരകൊണ്ട, റിഥു വർമ, വിവേക് സാഗര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പെണ്ണുകാണൽ ചടങ്ങിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.