സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരം പേര് മാറ്റിയ പദ്മാവതിന്റെ ഡയലോഗ് പ്രമോ പുറത്തിറങ്ങി. റണ്‍വീര്‍സിംഗിന്റെ സംഭാഷണങ്ങഴള്‍ ചേര്‍ത്തുള്ള പ്രമോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിംഗ് മുതല്‍ തുടങ്ങിയ ആക്രമണങ്ങളും വിവാദങ്ങളും ഒടുവില്‍ എത്തിയത് പദ്മാവതി എന്ന പേരിലെ തിരുത്തിലാണ്. ആദ്യം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വിമുഖത കാട്ടിയെങ്കിലും പിന്നീട് പേരിലേതടക്കമുള്ള തിരുത്തലോടെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. 

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം രജപുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിദ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്. 

ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.