പഴയകാല ബോളിവുഡ് നടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നു കളഞ്ഞതായി പരാതി. പഴയകാല ബോളിവുഡ് ഗീത കപൂറിനെ മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
പക്കീസ, റസിയ, സുല്‍ത്താന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ നായികയായ ഗീത കപൂര്‍ നൂറിലധികം ബോളീവുഡ് സിനിമകളില്‍ വേഷമിട്ടിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഏപ്രില്‍ 21 നാണ് ഗീതയെ എസ്ആര്‍വി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. മകനായിരുന്നു അന്ന് കൂടെ ഉണ്ടായിരുന്നത്.
മകന്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിടുമായിരുന്നു എന്നും ഗീത പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണു ഭക്ഷണം നല്‍കിയിരുന്നത്. വൃദ്ധസദനത്തില്‍ പോകാന്‍ മടിച്ചതുകൊണ്ടാണു തന്നെ ആശുപത്രിയിലാക്കിയതെന്നും ഗീത പറയുന്നു.
രോഗം മാറിയ ശേഷം കൂട്ടികൊണ്ടു വരാന്‍ ആരും എത്തിരുന്നില്ല. ഒന്നരലക്ഷം രൂപയായിരുന്നു ആശുപത്രി ബില്‍. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം എടിഎംല്‍ നിന്ന് പണം എടുത്തിട്ടു വരാം എന്നു പറഞ്ഞാണു മകന്‍ പോയതെന്നു ഗീത പറയുന്നു.
എന്നാല്‍ പിന്നീട് തിരിച്ചു വന്നില്ല. വീട്ടിലന്വേഷിച്ചപ്പോള്‍ അവിടെയും ഇല്ല എന്ന വിവരമാണു ലഭിച്ചത്. ഗീതയുടെ മകള്‍ പൂജയുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരും സഹകരിച്ചില്ല.
ഒടുവില്‍ ആരുമില്ലാതെ ദയനീയാവസ്ഥയിലായ ഗീതയെ വൃദ്ധസദനത്തിലേയ്ക്കു മാറ്റാനാണു തീരുമാനം.
