യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്. സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തും. 

നവാഗതനായ നിര്‍മല്‍ സഹദേവ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന രണത്തിലെ വീഡിയോ സോങ് പുറത്തെത്തി. യുഎസില്‍ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന സിനിമയിലെ പതിയെ വിടരും എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ജ്യോതിഷ് ടി കാശിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ് പാടിയിരിക്കുന്നു.

യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് പയ്യന്നൂരും ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റാണി-ലോസണ്‍ ബിജുവും ചേര്‍ന്നാണ് നിര്‍മ്മാണം. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്. പൃഥ്വിയുടെ നായികയായി ഇഷ തല്‍വാര്‍ എത്തുന്നു. നേരത്തേ പുറത്തുവന്ന ട്രെയ്‌ലറിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തും.