പ്രേതം ഉണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് ബിടൗണിന്‍റെ കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍. പറയുക മാത്രമല്ല തന്‍റെ വീട്ടില്‍ നിന്ന് പ്രേതത്തെ പിടികൂടുകയും ചെയ്തു. ഒത്തിരി അന്ധവിശ്വാസങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്, അസാധാരണമായ ശബ്ദം കേട്ടാല്‍ പോലും അത് ഭൂതമാണെന്ന് വിശ്വസിക്കും എന്നു പറഞ്ഞാണ് ഷാരുഖിന്‍റെ വീഡിയോ ആരംഭിക്കുന്നത്. 

പക്ഷേ അതോടെ മുറിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. ആദ്യം സമ്മതിച്ചില്ലെങ്കിലും താന്‍ ഭൂതത്തെ കണ്ടുവെന്ന് പിന്നീട് താരം സമ്മതിച്ചു. ക്യാമറയില്‍ കാണില്ലെങ്കിലും പ്രേതത്തിന്റെ ശബ്ദം നമ്മുക്കും കേള്‍ക്കാം. ബി ടൗണ്‍ സുന്ദരി അനുഷ്‌കയുടെ പ്രേതമാണോ വന്നതെന്ന് ശബ്ദം കേള്‍ക്കുമ്പോള്‍ തോന്നുന്നതല്ലാ ശരിക്കും വന്നത് അനുഷ്‌ക പ്രേതം തന്നെ. 

അനുഷ്‌ക നിര്‍മ്മിച്ച് നായികയായി എത്തുന്ന ഫില്ലോരി എന്ന ചിത്രത്തിന്റെ പ്രമോഷനായി ഷാരുഖ് ഒരുക്കിയ വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഷാരുഖ് സുന്ദരനാണെന്ന് പ്രേതം പറയുന്നു. തനിക്ക് കാണണമെന്ന് ഷാരുഖും ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ച് 24ന് കാണാം എന്ന ഉറപ്പോടെയാണ് പ്രേതം മടങ്ങുന്നത്.