ജെയിംസ് ബോണ്ട് നായകന്‍ പിയേഴ്‌സ് ബ്രോസ്‌നര്‍ക്ക് പറ്റുന്ന അബദ്ധം തീരുന്നില്ല. ഇന്ത്യയില്‍ എത്തി പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച് അടുത്തിടെയാണ് ഹോളുവുഡ് മുന്‍ സൂപ്പര്‍ഹീറോ പുലിവാല്‍ പിടിച്ചത്. ഇത്തവണ ഭക്ഷണത്തിലാണ് ബോണ്ട് നായകന് അബദ്ധം സംഭവിച്ചത്. അതും ചെറിയതൊന്നുമല്ല അല്‍പ്പം വന്‍ അബദ്ധം തന്നെയാണു താരത്തിനു പിണഞ്ഞത്. 

കുറച്ചു ദിവസം മുമ്പായിരുന്നു മിസ്റ്റര്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനായി താരം നൈജീരിയയില്‍ എത്തിയത്. ഒരു ദിവസം രാത്രിയില്‍ നൈജീരിയന്‍ രൂചികള്‍ പരീക്ഷിക്കാന്‍ തന്നെ താരം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു ഹോട്ടലില്‍ കയറി ബീഫ് കഴിക്കാന്‍ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞതോടെയാണു താരത്തിനു കാര്യങ്ങള്‍ വ്യക്തമായി. ബീഫ് ആണെന്നു കരുതി താരം രുചിയോടെ കഴിച്ചതു പന്നിയെലിയുടെ ഇറച്ചിയായിരുന്നു. ഇതേ തുടര്‍ന്നു ദേഹാസ്വാസ്ഥത അനുഭവപ്പെട്ട 63 കാരനായ ബ്രോസ്‌നര്‍ ഒരാഴ്ചയോളം കിടപ്പിലായി.