മീരാ ജാസ്മിന്‍ ഇനി വെള്ളിത്തിരയിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് ഉത്തരമാണിത്

മലയാളികള്‍ കാത്തിരുന്ന പൂമരം തിയേറ്ററുകളിലെത്തി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ബാലതാരമായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കാളിദാസനെ നായക വേഷത്തില്‍ കാണാനുള്ള ആവേശത്തിലായിരുന്നു ആരാധകര്‍.

ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ചിത്രത്തില്‍ മീരാ ജാസ്മിനും എത്തുന്നുണ്ട്.

ഈയിടെ മീരാ ജാസ്്മിന്റെ പുതിയ ഫോട്ടോ വന്നപ്പോള്‍ ആരാധകരുടെ ഉള്ളിലുള്ള ചോദ്യത്തിന് ഉത്തരവുമായാണ് മീരാ ജാസ്മിന്‍ ചിത്രത്തിലെത്തുന്നത്. മീരാജാസ്മിന് പുറമെ കുഞ്ചാക്കോ ബോബനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു ടീസറോ ട്രെയിലറോ പുറത്തിറക്കാതെയാണ് പൂമരം തിയേറ്ററുകളില്‍ എത്തിയതെന്നും പ്രത്യേകതയാണ്.