എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ചിത്രത്തിലെ കെ. എസ് ചിത്ര പാടിയ ഗാനം പുറത്തിറങ്ങി. 'മൃദു മന്ദഹാസം' എന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്.

 കലോത്സവത്തിലെ ലളിതഗാന മത്സരത്തില്‍ ഒരു പെണ്‍കുട്ടി പാടുന്ന പാട്ടായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാളിദാസന്‍ നായകനായ ആദ്യ മലയാള ചിത്രമാണിത്. അറയ്ക്കല്‍ നന്ദകുമാറാണ് ഗാനത്തിന് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത്.

പൂമരം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിലെ മറ്റ് ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഹിറ്റായിരുന്നു.