പൂമരത്തിന്‍റെ റിലീസ് നീട്ടി

കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഇതിലെ പാട്ട് നേരത്തെ തന്നെ ഹിറ്റായതാണ്. ചിത്രത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് പലപ്പോഴും ട്രോളുകള്‍ മാത്രമാണ് കാണേണ്ടി വന്നത്.

കാത്തിരിപ്പിന് വിരാമമിട്ട് പൂമരത്തിന്‍റെ റിലീസ് തിയതി കാളിദാസ് തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒമ്പതിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് കാളിദാസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതാ വീണ്ടും ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചുന്ന് താരം തന്നെ അറിയിച്ചിരിക്കുകയാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവച്ചുവെന്നും കാളിദാസ് തന്‍റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കാളിദാസന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

Dear Friends 

ചില ടെക്നിക്കൽ പ്രോബ്ലെംസ് കാരണം മാർച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് 'ചെറുതായിട്ട് ' ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം 
[ വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ ]