ബാഹുബലിയും ദേവസേനയുമായി തിളങ്ങിയ അനുഷ്കയും പ്രഭാസും ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ഇരുവരേയും ഒന്നിച്ചു കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് സന്തോഷമായാണ് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രം സാഹോയില്‍ നായികയായി അനുഷ്‌കയെത്തുന്നു. 

സുജിത് സംവിധാനം ചെയ്യുന്ന സാഹോയില്‍ ബോളിവുഡ് താരങ്ങളായ ശ്രദ്ധാ കപൂര്‍, ദിഷ പട്ടാണി എന്നിവരെ സമീപിച്ചിരുന്നെങ്കിലും ഇപ്പോള്‍ അനുഷ്‌കയെ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. നായിക ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ മറച്ചു വെച്ചിരിക്കുകയായിരുന്നെങ്കിലും ഇപ്പോള്‍ ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തു വിട്ടത്. 

പ്രിയ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു. റോഡ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സാഹോയുടെ കലാ സംവിധാനം മഹിഷ്മതി നിര്‍മ്മിച്ച സാബു സിറിള്‍ ആണ്. ഒരു സംഘട്ടന രംഗത്തിന് മാത്രമായി 35 കോടി ചിലവാക്കുന്നെന്നും സൂചനയുണ്ട്.