തമിഴ്‍നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ബാഹുബലി നായകന്‍ പ്രഭാസിന്റെ സഹായം. 75 ലക്ഷം രൂപയാണ് പ്രഭാസ് സഹായം നല്‍കുക.

കുഡലൂര്‍ പ്രദേശത്തെ കര്‍ഷകരുടെ കുട്ടികളെ പഠനാവശ്യത്തിനായാണ് പ്രഭാസ് നല്‍കിയ പണം ഉപയോഗിക്കുകയെന്ന തമിഴ് നടന്‍ കാര്‍ത്തിക് പറഞ്ഞു. ആന്ധ്രയിലെ കുട്ടികളെയും കര്‍ഷകരെയും സഹായിക്കാനും പ്രഭാസ് മുന്നേ തയ്യാറായിട്ടുണ്ട്.