പ്രഭാസിന്റെ പുതിയ സിനിമ സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍‌ക്ക് സമ്മാനമായി പോസ്റ്റര്‍ പുറത്തുവിട്ടത്.

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് പ്രഭാസ് സാഹോയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുജിത് റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് സിനിമയിലെ നായിക.