പ്രഭാസ് അനുഷ്ക ഗോസിപ്പ് കഥകള്‍ക്ക് സിനിമ ലോകത്ത് ഒരു കുറവും ഇല്ല. ഇരുവരും വിവാഹിതരാവാന്‍ പോകുന്നു എന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അനുഷ്‌കയും പ്രഭാസും അതെല്ലാം നിഷേധിക്കുകയാണുണ്ടായത്. അതിനിടയിലാണ് ചില മുഖംമൂടി കഥകള്‍ വൈറലാകുന്നത്. അനുഷ്‌കയുടെ പുതിയ ചിത്രം ബാഗമതിയുടെ സെറ്റില്‍ പ്രഭാസ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ.
എന്നാല്‍ രസകരമായ വസ്തുത അതല്ല. സെറ്റില്‍ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോയിലാണ് ഒരാള്‍ മുഖം മറച്ചു നീങ്ങുന്നത് അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് വന്നത് അനുഷ്‌കയെ കാണാന്‍ വേണ്ടിയെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.
എന്നാല്‍ മുഖം മറച്ചത് പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന്‍ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയാണ്.
