തിരുവനന്തപുരം: വിജയകരമായി തിയ്യറ്ററുകള്‍ നിറഞ്ഞോടുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിക്ക് തിരിച്ചടി. പ്രണവ് മോഹൻലാലിന്‍റെ പുതിയ ചിത്രം ആദിയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് വ്യാജൻ പ്രചരിക്കുന്നത്. നേരത്തെ തമിഴ് റോക്കേഴ്സ് അടക്കമുള്ള സൈറ്റുകള്‍ കേരളപൊലീസിന്‍റെ സൈബര്‍ ഡോം പൂട്ടിച്ചിരുന്നു. എന്നാല്‍ പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പുകളുമായി തമിഴ് റോക്കേഴ്സ് അടക്കമുള്ല സൈറ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.