സോഷ്യല്‍ മീ‍ഡിയ ഏറ്റെടുത്ത് പ്രാര്‍ത്ഥനയുടെ ഗാനം

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥനയുടെ ഹിന്ദി ഗാനം വൈറലാകുന്നു. ചന്ന മേരെയാ മേരെയാ എന്ന ഗാനമാണ് താരപുത്രി പാടി ആരാധകരെ നേടിയിരിക്കുന്നത്. ഗിറ്റാര്‍ വായിച്ചാണ് പ്രാര്‍ത്ഥന പാടിയിരിക്കുന്നത്. ഇതാദ്യമായല്ല, സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം ഏറ്റെടുക്കുന്നത്. നേരെത്തെയും ഈ കൊച്ചുമിടുക്കി പാടിയ പാട്ടുകള്‍ വൈറലായിരുന്നു. പാട്ടുകള്‍ക്ക് പുറമെ ഡബ്‌സ്മാഷിലും താരമാണ് പ്രാര്‍ത്ഥന. മഞ്ജുവാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നതും പ്രാര്‍ത്ഥനയാണ്.