ഹിന്ദി നിടി പ്രീതി സിന്റയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ വ്യവസായിയുമായ നെസ് വാഡയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രീതി സിന്റയുടെ മുന്‍കാമുകന്‍ കൂടിയായ നെസ് വാഡയ്‌ക്കെതിരെ മുംബൈ സിറ്റി പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഐപിസി 354, 506, 509 എന്നീ വകുപ്പുകളാണ് നെസ് വാഡയ്‌ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്.
ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സ് ഇലവന്റെ ഉടമസ്ഥന്‍ കൂടിയാണ് നെസ് വാഡ. ടീമിന്റെ ഉടമസ്ഥരില്‍ ഒരാള്‍ കൂടിയായ പ്രീതി സിന്റ നെസ് വാഡയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ പിന്നീട് വേര്‍പിരിയുകയും ചെയ്‍തിരുന്നു. 2014 മെയ് 30നാണ് കേസിന് ആസ്‍പദമായ സംഭവം. ഐപിഎല്‍ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ പരസ്യമായി ചുംബിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മോശം വാക്കുകള്‍ പറയുകയും മാനസികമായി പീഡിപ്പിക്കുയും ചെയ്‍തുവെന്നുമാണ് പരാതി.
