ലൂസിഫറിനായി നടൻ പൃഥ്വിരാജ് കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി. ഭാര്യ സുപ്രിയക്കൊപ്പമെത്തിയാണ് താക്കോൽ ഏറ്റവാങ്ങിയത്. ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ തിരക്കഥയടക്കം ഇവിടെവെച്ചാകും പൂർത്തിയാക്കുക.
തേവരയിലെ പുതിയ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ നാലാം നിലയിലാണ് പൃഥിരാജിന്‍റെ പുതിയ ഫ്ലാറ്റ്. തേവരക്കടുത്ത് മറ്റൊരു ഫ്ളാറ്റിലാണ് പൃഥിരാജിന്‍റെ താമസം. സിനിമാ ചർച്ചകൾക്കും മറ്റുമായിട്ടാണ് പുതിയ ഫ്ളാറ്റ്. മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ തിരക്കഥ ഇവിടെവെച്ചാകും പൂർത്തിയാക്കുക.
തന്‍റെ വീടെന്ന സ്വപ്നത്തെക്കുറിച്ചും പൃഥിരാജ് പറഞ്ഞു. ഫ്ലാറ്റായാലും വീടായാലും നല്ല വെളിച്ചവും കാറ്റും കയറണമെന്ന് പൃഥ്വിരാജ് പറഞ്ഞു.
തമിഴിൽ ഗൗതം വാസുദേവ മേനോന്റെ സിനിമയിലും വൈകാതെ അഭിനയിക്കും. പക്ഷേ എല്ലാറ്റിനും മുകളിലുളള ഇപ്പോഴത്തെ സ്വപ്‍നം ലൂസിഫറാണ്. തേവരയിലെ ഈ ഫ്ളാറ്റിൽ നിന്നാകും ലൂസിഫർ മലയാള തിരശീലക്കായി ജൻമമെടുക്കുക- പൃഥ്വിരാജ് പറഞ്ഞു.
