നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാൾ. എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദിയെന്ന് പൃഥ്വി സ്നേഹത്തിന്റെ ഭാഷയിൽ കുറിച്ചു.
നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാൾ. എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദിയെന്ന് പൃഥ്വി സ്നേഹത്തിന്റെ ഭാഷയിൽ കുറിച്ചു. മകൾ അലംകൃതയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിന്റെ കുറിപ്പ്.
ഒരു വർഷത്തിന് ശേഷമാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രം പൃഥ്വി പുറത്തുവിട്ടത്.പൃഥ്വിവും സുപ്രിയയും വളരെ അപൂർവമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളൂ. മകൾ അല്ലിയുടെ ചിത്രം ആരാധകർ ഇരുകെെനീട്ടിയും സ്വീകരിച്ചിരിക്കുകയാണ്. അല്ലിയുടെ വളർച്ചയുടെ ഓരോ നിമിഷവും പൃഥ്വി സമൂഹമാധ്യമത്തിൽ കുറിക്കാറുണ്ട്.
മകൾ സ്കൂളിൽ ചേർന്നതുൾപ്പടെയുള്ള വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മിക്ക ചിത്രങ്ങളും കുഞ്ഞിന്റെ മുഖം മറയ്ക്കാറാണ് പതിവ്. ചതയമാണ് അല്ലിയുടെ നക്ഷത്രം. ഫേസ്ബുക്കിൽ നിരവധി പേരാണ് അല്ലിക്ക് ആശംസകൾ നേരുന്നത്.
