പൃഥ്വിരാജിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം നയൻ ആണ്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് നയൻ ഒരുക്കിയിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. അതേസമയം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രമായ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങി. 

ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദ്ദാനില്‍ ആണ് ചിത്രീകരണം നടക്കുന്നത്. ബെന്യാമന്റെ നോവല്‍ പ്രമേയമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്‍ദ മിശ്രണം നിര്‍വഹിക്കുന്നത്. അമല പോളാണ് നായിക. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.