Asianet News MalayalamAsianet News Malayalam

ഓഗസ്റ്റ് സിനിമയില്‍നിന്ന് പൃഥ്വിരാജ് വിടപറഞ്ഞു

Prithviraj Sukumaran leaves August Cinema
Author
First Published Jul 2, 2017, 3:30 PM IST

സിനിമാ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് സിനിമയില്‍നിന്ന് പൃഥ്വിരാജ് വിടപറഞ്ഞു. പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഗസ്റ്റ് സിനിമ എന്ന ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ഈ കൂട്ടുകെട്ട്. ഇപ്പോള്‍ പൃഥിരാജ് ആ കൂട്ടുകെട്ടിനോട് വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഫെയിസ്ബുക്കില്‍ ഇക്കാര്യം വിശദീകരിച്ച് കുറിപ്പെഴുതിയത്.

2011ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഉറുമിയാണ് ഓഗസ്റ്റ് സിനിമാസിന്‍റെ ആദ്യ ചിത്രം. പിന്നീട് ഇന്ത്യന്‍ റുപ്പീ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്‌കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളും ഓഗസ്റ്റ് സിനിമയിലൂടെ പുറത്തിറങ്ങി.

പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണം എന്നാണ് സിനിമ രംഗത്തുന്നുള്ള സംസാരം. ഇപ്പോള്‍ വിവിധ സിനിമകളുടെ തിരക്കിലുള്ള പൃഥ്വി അടുത്ത വര്‍ഷത്തോടെ മോഹന്‍ലാലിനെ വച്ച് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മുരളീഗോപി രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്.

Follow Us:
Download App:
  • android
  • ios