മോഹൻലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതു കൂടിയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകന്റെയും നായികയുടെയും ഫോട്ടോ ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായി എത്തുന്നത്. മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചുള്ള ഫോട്ടോ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് ആണ് ആ ഫോട്ടോ എടുത്തത് എന്ന പ്രത്യേകതയുമുണ്ട്.  വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.