താരസംഘടനയായ അമ്മയുടെ യോഗം മമ്മൂട്ടിയുടെ വീട്ടില്‍ ചേരുകയാണ്. യോഗത്തില്‍ തന്റെ നിലപാട് കൃത്യമായി ഉന്നയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ ഒരു യോഗം നടക്കുകയാണ്. എനിക്ക് ഉന്നയിക്കാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയും. അതില്‍ തീരുമാനം എങ്ങനെയെന്നു നോക്കും. അത് യോജിക്കുകയാണെങ്കില്‍ യോഗത്തിന് ശേഷമുള്ള അമ്മയുടെ പ്രസ്താവന എന്റേത് കൂടിയായിരിക്കും. അല്ലെങ്കില്‍ എന്റെ അഭിപ്രായം ഞാന്‍ നിങ്ങളോട് പറയും- പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

