വാനോളം പ്രതീക്ഷകളുയര്‍ത്തി പൃഥിരാജ് സുകുമാരന്റെ 'വിമാനം' പ്രദര്‍ശനത്തിന് എത്തുകയാണ്. നവാഗതനായ സംവിധായകന്‍ പ്രദീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
സജി തോമസിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സിനിമ ഉണ്ടായതെന്ന് പൃഥിരാജ് പറയുന്നു. വെങ്കിയെന്ന യുവാവിന്റെ ജീവിതമാണ് വിമാനം എന്ന സിനിമ പറയുന്നത്. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം നവാഗതര്‍ക്കൊപ്പമാണ് പൃഥിരാജ് ചെയ്തിട്ടുള്ളത്. ഇതിനുള്ള കാരണവും താരം വ്യക്തമാക്കുന്നു.
ഒരാള്‍ വന്ന് കഥ പറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന് താന്‍ ചിന്തിക്കാറില്ല. കയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുന്നുവെന്ന് മാത്രമാണ് ശ്രദ്ധിക്കാറ്.
സംവിധായകരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാന്‍ പോകുന്ന കാര്യത്തെ കുറിച്ച് ആദ്യവസാനം കൃത്യമായ ബോധ്യം വേണം. അത്തരം ആളുകളുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്നും പൃഥിരാജ് പറയുന്നു.
