റണ്‍വീര്‍ സിങ്ങിന്‍റെ നായിക പ്രിയ വാര്യര്‍? പ്രിയ പറയുന്നു

First Published 12, Mar 2018, 6:20 PM IST
priya prakash varrier to be ranveer singhs leading lady  priya varrier says
Highlights
  • റണ്‍വീര്‍ സിങ്ങിന്‍റെ നായിക പ്രിയ വാര്യര്‍? പ്രിയ പറയുന്നു

തൃശ്ശൂര്‍: വൈറല്‍ എന്നതിന് ഒരു പുതിയ തലം കൊണ്ടുവന്ന താരമാണ് പ്രിയ വാര്യര്‍. ഇതുവരെയുള്ള വൈറല്‍ ചരിത്രങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഒരു അഡാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ ഗാനവും ഒപ്പം അതിലെ കഥാപാത്രമായ പ്രിയ വാര്യരും റെക്കോര്‍ഡുകള്‍ മറികടന്ന് വൈറലായത്. 

മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഇന്ത്യയിലെ സകല വേദികളും കടന്ന് ഓസ്കാര്‍ വേദിയില്‍ വരെ എത്തി. ഇതിന്‍റെ തുടര്‍ച്ചയായി പ്രിയയ്ക്ക് ബോളീവുഡില്‍ നിന്നടക്കം അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നുവരെ വാര്‍ത്തകളും എത്തി. 

എന്നാല്‍ റണ്‍വീര്‍ സിങ്ങിന്‍റെ പുതിയ ചിത്രമായ സിംബയില്‍ നായിക കഥാപാത്രം  പ്രിയയാണ് കൈകാര്യം ചെയ്യുന്നു എന്നാണ് പുതിയ വാര്‍ത്ത. ഒരു ദേശീയ പത്രത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഈ വാര്‍ത്ത നല്‍കി. ഇതിനെ ഉദ്ധരിച്ച് ചില മലയാളം പോര്‍ട്ടലുകളും വാര്‍ത്തയുമായെത്തി. എന്നാല്‍ ഇിതിനു പിന്നിലെ വാസ്തവം പ്രിയ തന്നെ വെളിപ്പെടുത്തി.

ഇപ്പോള്‍ മറ്റൊരു സിനിമയിലും കമ്മിറ്റ് ചെയ്തിട്ടില്ല. ഓഫറുകള്‍ വന്നുവെന്നതെല്ലാം ഫേക്ക് ന്യൂസാണെന്നും പ്രിയ വ്യക്തമാക്കി. വാര്‍ത്തകള്‍ കണ്ട് ബന്ധുക്കള്‍ പോലും വിളിച്ച് അന്വേഷിക്കുന്നുണ്ട്.  ഒരു അഡാറ് ലവിന്‍റെ ഷൂട്ടിലാണ് ഇപ്പോള്‍ മറ്റെല്ലാ വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും പ്രിയയും അമ്മയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇതുവരെ അത്തരം ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും അങ്ങനെ വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി..

loader